Dec 17, 2015

PRESIDENTS T20: PCC സെമിഫൈനലിൽ

പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ്, ഗ്ലോബ് സ്റ്റാർ ആലുവയെ 65 റൺസിനു പരാജയപ്പെടൂത്തി സെമി-ഫൈനലിലേക്ക് പ്രവേശിച്ചു.
ഉച്ചക്ക് ശേഷം നടന്ന രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബ് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 135 റൺസ് നേടി. പരപ്പനങ്ങാടിക്ക് വേണ്ടി അക്കു 51 റൺസും, ഷൈൻ 26 റൺസും നേടി.
മറുപടി ബാറ്റിംഗിൽ ഗ്ലോബ്സ്റ്റാർ ആലുവ 12.5 ഓവറിൽ 70 റൺസിന് എല്ലാവരും പുറത്തായി. മൻസൂർ ഭായ് 2.5 ഓവറിൽ 13 റൺസ് വഴങ്ങി 4 വിക്കറ്റും, റിയാസ് യു.സി 4 ഓവറിൽ 23 റൺസ് വഴങ്ങി 3 വിക്കറ്റും നേടി. സെമി ഫൈനൽ വെളളിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് പെരിന്തൽമണ്ണ ക്രിക്കറ്റ് ഗ്രൗണ്ടിൽ.
























Dec 14, 2015

PRESIDENTS T20: OUR SECOND WIN AGAINST COUNTY CC

രണ്ടാമത്തെ മത്സരത്തിൽ ടോസ് നേടിയ നമ്മൾ ഫീൽഡിംഗ് തിരഞ്ഞെടുത്തു. County CC തൃശൂർ 88 റൺസിന് പുറത്തായി. യു സിയും മൻസൂർ ബായിയും മൂന്നു വിക്കറ്റും ഷാഹിദ്, ഷൈൻ രണ്ട് വിക്കറ്റ് വീതവും നേടി. തുടർന്ന് ബാറ്റ് ചെയ്ത നമ്മൾ 17.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ ഷൈൻ പുറത്താവാതെ 44 റൺസെടുത്തു. ക്യാപ്റ്റൻ യു സി 17 റൺസോടെ ടീമിന് ജയമൊരുക്കി.
ഷൈൻ രണ്ടാമത്തെ മത്സരത്തിലും മാൻ ഓഫ് ദ മാച്ചായി.
അടുത്ത മത്സരം Globe Star ആലുവയുമായി ഡിസ: 16ന് ഉച്ചക്ക് ഒരു മണിക്ക്.














FIRST MATCH, BEAT ANUPAMA CC MANNARKKAD

ഇന്നായിരുന്നു 'ചിക്ക്ബക്ക് പരപ്പനങ്ങാടി ക്രിക്കറ്റ് ക്ലബ്ബിന്റെ
ആദ്യ മത്സരം. മണ്ണാർക്കാട് അനുപമ CC യായിരുന്നു എതിരാളികൾ.
ടോസ് നേടിയ PCC ആദ്യം ബാറ്റ് ചെയ്തു. മൂന്നു ബൗണ്ടറികളും ഒരു സിക്സറുമടക്കം 20 റൺസ് നേടിയ മൻസൂർ ബായ് ഒഴികെ എല്ലാവരും പരാജയമായിരുന്നു. 73 റൺസിന് നമ്മൾ പുറത്തായി.
പക്ഷെ, പിന്നീട് കണ്ടത് നമ്മടെ ടീമിന്റെ മികച്ച ബൗളിംഗ് പ്രകടനമായിരുന്നു.
അനുപമ മണ്ണാർക്കാടിനെ 33 റൺസിന് പുറത്താക്കി നമ്മൾ ഈ സീസണിന്റെ തുടക്കം ഗംഭീരമാക്കി. ക്യാപ്റ്റൻ യു സി തുടങ്ങി വെച്ച ആക്രമണം ഷൈനും അക്കുവും പൂർത്തിയാക്കി. അക്കു നാലും ഷൈൻ മൂന്നും യു സി രണ്ടും വിക്കറ്റ് നേടി. 






മാൻ ഓഫ് ദ മാച്ചായി ഷൈൻ തിരഞ്ഞെടുക്കപ്പെട്ടു.
അഭിനന്ദനങ്ങൾ!!!
അടുത്ത മത്സരം COUNTY CC തൃശൂരുമായി Dec 14 ന്.

എ ഡിവിഷനിൽ മൂന്നാം കൊല്ലം!

വീണ്ടും  സീസണ്‍.
ഇത്തവണ കളർ ഡ്രെസ്സും വെള്ള ബോളും!
പോരാത്തതിന് അൻപത ഓവറുകളും!
മലപ്പുറം ജില്ലാ ക്രിക്കറ്റ്‌ ലീഗിൽ ചെറിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
നമ്മുടെ ടീമിന്റെ ഡ്രസ്സ്‌ sponsor ചെയ്തിരിക്കുന്നത് 'ചിക്ക് ബക്ക്, റിയാദ്' ആണ്.
നന്ദി, ചിക്ക് ബക്ക് .